Veterinary Doctor Kidnapped, Forcefully Married In Begusarai| ബിഹാറില്‍ വീണ്ടും ഒരു പുരുഷനെ തട്ടിക്കൊണ്ടുപോയി, നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന് ആരോപണം. ബിഹാറിലെ തെഗ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിധൗലി ഗ്രാമത്തില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കന്നുകാലികള്‍ക്ക് ചികിത്സ ആവശ്യമുണ്ടെന്ന് പറഞ്ഞ് വധുവിന്റെ കുടുംബം സത്യം കുമാര്‍ എന്ന മൃഗഡോക്ടറെ കൂട്ടിക്കൊണ്ട് വരികയായിരുന്നു. എന്നാല്‍, സ്ഥലത്ത് എത്തിയതും, ഡോക്ടറെ ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്